കാർഗിൽ വിജയ ദിനത്തിൻ്റെ 27-ാം വാർഷികം ഇന്നലെ (ജൂലൈ 26) പാങ്ങോട് സൈനിക കേന്ദ്രത്തിൽ ആഘോഷിച്ചു. പാങ്ങോട് സൈനിക കേന്ദ്ര മേധാവി ബ്രിഗേഡിയർ അനുരാഗ് ഉപാധ്യായ മുഖ്യാതിഥിയായിരുന്നു. കാർഗിലിൽ വീരമൃത്യ വരിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ച് കൊണ്ട് പാങ്ങോട് സ്റ്റേഷൻ കമാൻഡർ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ചു.
കമാൻഡിംഗ് ഓഫീസർമാർ, അഡ്മിൻ കമാൻഡന്റ്, മുതിർന്ന ഉദ്യോഗസ്ഥർ, പൂർവ്വ സൈനികർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ......
ദോഹ: പ്രകൃതിദത്ത ഡയമണ്ടുകളുടെയും അപൂർവ്വ രത്നങ്ങളുടെയും വ്യാപാരത്തിനായി അത്യാധുനിക സജ്ജീകരണങ്ങളോടെ 'ഖത്തർ ഡയമണ്ട് എക്സ്ചേഞ്ച്' (QDE) പ്രവർത്തനം ആരംഭിച്ചതായി ഖത്തർ ഫ്രീ സോൺസ് അതോറിറ്റി (QFZ) അറിയിച്ചു. റാസ് ബുഫൊന്താസ് ഫ്രീ സോണിലാണ് (Ras Bufontas Free Zone) ഈ സംയോജിത പ്ലാറ്റ്ഫോം സ്ഥിതി ചെയ്യുന്നത്.
വ്യാപാരം, അംഗത്വം, വോൾട്ടിംഗ് (Vaulting), സർട്ടിഫിക്കേഷൻ, അനുബന്ധ സേവനങ്ങൾ എന്നിവയെല്ലാം ഒരുകുടക്കീഴിൽ ലഭ്യമാക്കിക്കൊണ്ട് ആഗോള ഡയമണ്ട് വിപണിയിൽ ഖത്തറിന് വലിയ സാന്നിധ്യമാകാൻ ഈ പദ്ധതി വഴിയൊരുക്കും. ......
ശമ്പള വരുമാനമുള്ളവർക്കും ടാക്സ് ഓഡിറ്റ് ബാധകമല്ലാത്ത വ്യക്തികൾക്കും ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31. ഈ സമയപരിധിക്കുള്ളിൽ റിട്ടേൺ ഫയൽ ചെയ്യാത്തവർക്ക് പിഴയും കുടിശ്ശിക നികുതിക്ക് പലിശയും അടയ്ക്കേണ്ടി വരും. ......
വടകര: കോഴിക്കോട് വടകരയിൽ എംഡിഎംഎ കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഉൾപ്പെട്ട രണ്ടാമത്തെ അധ്യാപികയെയും വിദ്യാഭ്യാസ വകുപ്പ് സർവീസിൽ നിന്ന് പുറത്താക്കി. പേരാമ്പ്ര ബ്ലോക്ക് റിസോഴ്സ് സെന്ററിലെ സ്പെഷ്യൽ എജ്യുക്കേറ്ററായ കൂരാച്ചുണ്ട് സ്വദേശിനി കാവ്യയെയാണ് പുറത്താക്കിയത്.
ഇതിന് മുമ്പ് കേസിൽ അറസ്റ്റിലായ പേരാമ്പ്ര ബ്ലോക്ക് റിസോഴ്സ് സെന്ററിലെ സ്പെഷ്യലിസ്റ്റ് കായിക അധ്യാപിക കീർത്തനയെ വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിട്ടിരുന്നു. ......
ദോഹ: അന്തരിച്ച മുൻ അമീർ (ഫാദർ അമീർ) ശൈഖ് ഖലീഫ ബിൻ ഹമദ് അൽ താനിയുടെ സ്മരണാർത്ഥം 10 ലക്ഷം വിശുദ്ധ ഖുർആൻ പ്രതികൾ വിതരണം ചെയ്യുന്നതിനായി ബൃഹത്തായ പദ്ധതിയുമായി ഖത്തർ. 'ഥാനി ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷനും' 'അജ് യാൽ എജ്യുക്കേഷണൽ സെന്ററും' സംയുക്തമായാണ് 'നൂർ വ വഫാ' (Noor and Wafa) എന്ന പേരിൽ ഈ ജീവകാരുണ്യ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
അറബി, ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിലാണ് ഖുർആൻ പ്രതികൾ അച്ചടിച്ച് വിതരണം ചെയ്യുന്നത്. ......
ആലപ്പുഴ: ആലപ്പുഴ തീരദേശ റെയിൽപാതയിലെ അരൂരിന് സമീപം കോഴിക്കോട് സ്വദേശിനിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ഒളവണ്ണ പുൽപ്പറമ്പ് സ്വദേശിനി കൃഷ്ണന്റെ മകൾ നേഹ കൃഷ്ണൻ (25) ആണ് മരിച്ചത്. ......